2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

യെമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം ആരംഭിച്ചു

നിസാർ കലയത്ത്

ജിദ്ദ: യെമനിലെ ഹുദൈദയില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. യെമനിലെ ചെങ്കടല്‍ തീരത്തിനോടു ചേര്‍ന്ന ഹുദൈദ തുറമുഖത്തെ ലക്ഷ്യമാക്കിയാണ് സഊദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തിലുള്ള സഖ്യസേന സൈനിക നടപടി ആരംഭിച്ചത്.

യു.എന്നിന്റെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും വിവിധ മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പ് മറികടന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് സഊദി ആക്രമണം ആരംഭിച്ചത്. സഊദിയുടെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ്യ ടി.വി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നടപടിയുടെ ഭാഗമായി മേഖലയില്‍ വ്യോമാക്രമണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹുദൈദ എയര്‍പോര്‍ട്ടിനു തെക്കുള്ള പ്രവിശ്യകളില്‍ വ്യോമാക്രമണവും ശക്തമായ ഏറ്റുമുട്ടലും നടന്നതായി ഹൂതി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൂതികളെ തുരത്തുന്നതിന്റെ ഭാഗമായാണ് സൈനിക നടപടി. അബദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണയുള്ള പ്രധാന കക്ഷികളാണ് യു.എ.ഇയും സഊദിയും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.