2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

സഊദിയുടെ ആദ്യ വനിതാ അംബാസഡറായി റീമാ രാജകുമാരി; നിയമനം അമേരിക്കയില്‍

 

റിയാദ്: സഊദിയുടെ ആദ്യ വനിതാ അംബാസഡറായി റീമാ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരി. അമേരിക്കയിലെ അംബാസഡറായാണ് നിയമനം. സല്‍മാന്‍ രാജാവിന്റെ മകന്‍ ഖാലിദ് രാജകുമാരനു പകരമായാണ് റീമയുടെ നിയമനം. ഇന്നലെ പുറപ്പെടുവിച്ച രാജാവിന്റെ ഉത്തരവില്‍ ഖാലിദ് രാജകുമാരനെ പ്രതിരോധ സഹമന്ത്രിയായി നിയമിക്കുകയും ചെയ്തു. 1983 മുതല്‍ 2005 വരെ അമേരിക്കയിലെ അംബാസഡറായിരുന്നു റീമയുടെ പിതാവ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍. ഇക്കാലയളവില്‍ അമേരിക്കയില്‍ കഴിഞ്ഞിരുന്ന റീമയുടെ ഉപരിപഠനം ഏറെക്കുറേ പൂര്‍ത്തിയായതും അവിടെവച്ചു തന്നെയാണ്. മുന്‍ പ്രസിഡന്റായിരുന്ന ബുഷിന്റെ കുടുംബവുമായും അടുത്ത ബന്ധമുണ്ട് റീമക്കും പിതാവിനും. സഊദി രാജകുടുംബത്തില്‍ നിര്‍ണായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള റീമ മുന്‍കൈയെടുത്തായിരുന്നു 2017ല്‍ ആദ്യമായി രാജ്യത്ത് വനിതാദിനം ആഘോഷിച്ചത്.

ഭരണകൂട വിരുദ്ധ വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശഹോഗ്ഗിയുടെ കൊലപാതകത്തെത്തുടര്‍ന്ന് അമേരിക്കയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരിക്കെയാണ് സഊദിയുടെ പുതിയ നീക്കം. കൊലപാതകത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ഹിന്‍ സല്‍മാന് പങ്കുണ്ടെന്നാരോപിച്ച് യമനില്‍ സഊദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൈനികനടപടിക്കുള്ള സഹായം അമേരിക്ക നിര്‍ത്തലാക്കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News