2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൗതുകം സമ്മാനിച്ച് ലോകത്തെ ആദ്യ മരുഭൂ പോളോ മാച്ച് സഊദിയിൽ അരങ്ങേറും

ഈ മാസം 16 മുതൽ 18 വരെ അൽ ഉലയിലാണ് മത്സരം

റിയാദ്: ചരിത്രം കുറിക്കുന്നതോടൊപ്പം കാണികൾക്ക് കൗതുകവും ആവേശവും സമ്മാനിച്ച് ആദ്യത്തെ മരുഭൂ പോളോ മാച്ച് സഊദിയിൽ അരങ്ങേറും. സഊദി പോളോ ഫെഡറേഷനാണ് വ്യത്യസ്‌തമായ രീതിയിൽ പോളോ കളിക്ക് അവസമൊരുക്കുന്നത്. ഇതുവരെ പുല്ലു പാകിയ മൈതാനത്തായിരുന്നു പോളോ മത്സരം അരങ്ങേറിയിരുന്നതെങ്കിൽ മണൽക്കാട്ടിൽ അരങ്ങേറുന്ന പൊടി പാറിക്കുന്ന പോളോ മാച്ച് തീപ്പൊരി പാറിച്ച പോരാട്ട വീര്യമായിരിക്കും സമ്മാനിക്കുക. ആഗോള തലത്തിൽ തന്നെ ഇത്തരത്തിൽ പോളോ മാച്ച് നടക്കുന്നത് ആദ്യമായിട്ടാണ്. 2018 ജൂലായിൽ രൂപീകൃതമായ സഊദി പോളോ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ആദ്യ മാച്ച് കൂടിയാണിത്.

ഈ മാസം പതിനാറു മുതൽ പതിനെട്ട് വരെയുള്ള ദിവസങ്ങളിൽ സഊദി ടൂറിസം രംഗത്ത് പുതു ചരിത്രം രചിക്കുന്ന അൽ ഉല മരുഭൂമിയിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. അൽ ഉല വിന്റർ അറ്റ് തന്തൂറ ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി. വ്യത്യസ്‌തമായൊരു അനുഭൂതിയായിരിക്കും ഇത് സമ്മാനിക്കുകയെന്ന് സഊദി പോളോ ഫെഡറേഷൻ ചെയർമാൻ അംറ് സിദാൻ വിശദീകരിച്ചു. സ്പോർട്സ് രംഗത്ത് ക്രിയാത്മകമായ മാറ്റത്തിന് പ്രേരണ നൽകുന്ന കായിക മത്സരമായി അൽ ഉല മരുഭൂ പോളോ മത്സരം മാറുമെന്ന് കരുതുന്നതായും 2005 ൽ സിദാൻ പോളോ ടീമിനെ രൂപപ്പെടുത്തിയത് മുതൽ ഇരുപത് വർഷമായി പോളോ മത്സര രംഗത്തുള്ള അംറ് സിദാൻ പറഞ്ഞു. സഊദി വിഷൻ 2030 യുടെ ഭാഗമായി രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകര്ഷിപ്പിക്കുന്നതിന്റെ ഭാഗമായും പെട്രോളിതര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായും വിവിധ തരത്തിലുള്ള ഇവന്റുകൾ സംഘടിപ്പിച്ചു വരികയാണ് സഊദി ഭരണകൂടം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.