2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സഊദിയില്‍ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു

റിയാദ്: സഊദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു. വ്യാഴാഴ്ച രാവിലെ റിയാദ്-ജിദ്ദ എക്‌സ്പ്രസ് ഹൈവേയില്‍ അല്‍ ഖുവയ്യയിലുണ്ടായ അപകടത്തിലാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മരിച്ചത്.

കെ.ഡി.ഡി കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലി ചെയ്യുന്ന മേലെ അരിയൂര്‍ സ്വദേശി മുളയംകായി വീട്ടില്‍ സെയ്തലവി ഫാത്വിമ ദമ്പതികളുടെ മകന്‍ മുസ്തഫയാണ് (33) മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്ക് ട്രെയിലറിന് പിന്നിലിദിച്ചുണ്ടായ അപകടത്തില്‍ തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. മൃതദേഹം അല്‍ ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വരെ കടുംബം റിയാദില്‍ ഉണ്ടായിരുന്നു. ജുമൈലയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.