2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ശശി തരൂരിനെ അപമാനിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട ജേണലിസ്റ്റ് റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയെ അപമാനിക്കാന്‍ വേണ്ടി ഏര്‍പ്പിക്കപ്പെട്ട ജേണലിസ്റ്റ് റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവച്ചു. ദീപു അബി വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനാണ് രാജിവച്ച് പുറത്തുപോയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിലെത്തി അദ്ദേഹം ശശി തരൂരിനോട് മാപ്പുപറയുകയും ചെയ്തു.

ശശി തരൂര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ശശി തരൂരിന് നന്ദി പറഞ്ഞ് ദീപുവും ട്വീറ്റ് ചെയ്തു.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയാണ് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക്ക് ചാനല്‍ തുടങ്ങിയത്. പിന്നീട് തന്നെ നിരന്തരം അപമാനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ശശി തരൂര്‍ കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി. അതിനിടെ, ശശി തരൂരിനെ റിപ്പബ്ലിക്ക് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തടഞ്ഞതും വിവാദമായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.