2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭാര്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി

തെല്‍അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹുവിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി. പൊതുപണത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് കേസെടുത്തത്.

നേരത്തെ, ആരോപണത്തില്‍ സാറയെ ഇസ്‌റാഈല്‍ പൊലിസ് ചോദ്യംചെയ്തിരുന്നു. 2010 നും 2013 നും ഇടയില്‍ ഉച്ചയൂണ്‍ കഴിച്ചതിന്റെ ചെലവാണെന്നു കാട്ടി ഒരു ലക്ഷം ഡോളര്‍ എഴുതിയെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ചെലവായാണ് ഇതു കാണിച്ചത്. വര്‍ഷങ്ങളായി കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

അനധികൃതമായാണ് ഇത്രയും തുക സ്വകാര്യ ഷെഫുമാര്‍ക്ക് സാറ നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.