2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

സഞ്ജുവിന്റെ സൂപ്പര്‍ ബാറ്റിങ്; ബംഗളൂരുവിന് 218 റണ്‍സ് വിജയലക്ഷ്യം

ബംഗളൂരു: പത്ത് സിക്‌സറുകള്‍ രണ്ട് ബൗണ്ടറികള്‍ ബംഗളൂരുവിനെതിരേ സഞ്ജു തകര്‍ക്കുകയായിരുന്നു. തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന് സമ്മാനിച്ചത് 20 ഓവറില്‍ 217 റണ്‍സാണ്. പുറത്താകാതെ 45 പന്തില്‍ നിന്ന് 92 റണ്‍സ് നേടി സഞ്ജു സാംസണ്‍.

അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു മൂന്നു കളികളില്‍ നിന്നായി 151 റണ്‍സ് നേടി ഓറഞ്ച് ക്യാപും സ്വന്തമാക്കി. ടോസ് നേടിയ ബംഗളൂരു രാജസ്ഥാനെ ബാറ്റിങ്ങിനിയയ്ക്കുകയായിരുന്നു. നായകന്‍ അജിങ്ക്യ രഹാനെയും ഷോര്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. 20 പന്തുകള്‍ നേരിട്ട രഹാനെ 36 റണ്‍സ് നേടി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ബംഗളൂരുവിന് വേണ്ടി ക്രിസ് വോക്‌സും ചഹാലും രണ്ടു വിക്കറ്റ് വീതം വീഴത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.