2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ധവാന്റെ പരുക്ക് തുണച്ചു; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. പരുക്കേറ്റ ഒാപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജു വെസ്റ്റിന്റീസിനെതിരായ ട്വന്റി20 പരമ്പരയില്‍ കളിക്കാനിറങ്ങുക. ഡിസംബര്‍ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ സഞ്ജുവിനെ തഴഞ്ഞ് മൂന്നു ടി20 മത്സരത്തിലും മോശം ഫോമിലായിരുന്ന പന്തിനെ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ധവാന് കളിക്കാന്‍ കളിയില്ലെന്ന് ഉറപ്പായതോടെ സഞ്ജുവിന് ടീമിലേക്കുള്ള സാധ്യത തെളിയുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.