2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സഞ്ജയ് റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെ തുടര്‍ന്നാണ്  മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റാവത്തിനെ ആന്‍ജിയോഗ്രാമിന് വിധേയമാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്‍.സിപിയുമായി ചേര്‍ന്ന് ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മുതിര്‍ന്ന നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.