2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സന്തോഷ് മാധവന്റെ ഭൂമിദാനകേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി

മൂവാറ്റുപുഴ: വിവാദസ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാട് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.അടുത്തമാസം അഞ്ചിന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ജഡ്ജി പി.മാധവന്‍ ഉത്തരവിട്ടു.

വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കോടതി പറഞ്ഞു. ഭൂമി പതിച്ചു നല്കിയതില്‍ റവന്യൂ വകുപ്പിന് പങ്കില്ലെന്ന ത്വരിത പരിശോധനാ റിപ്പോര്‍ട്ടിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഭൂമിയിടപാട് മന്ത്രിസഭായോഗത്തില്‍ അജണ്ടയായി ഉള്‍പ്പെടുത്താനുള്ള വ്യവസായ വകുപ്പിന്റെ താല്‍പര്യം എന്താണെന്നും കോടതി ചോദിച്ചു.
റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് ത്വരിത പരിശോധന നടക്കുന്നത്.ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടുള്ളത് കൊണ്ടാണ് വിവാദ ഉത്തരവ് പിന്‍വലിച്ചതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News