2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാന്‍ ഒരുങ്ങി സാംസങ് ഗ്യാലക്‌സി എം സീരീസ് ഫോണുകള്‍

പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാന്‍ മൂന്ന് സ്മാര്‍ട്ട് ഫോണുകളുമായാണ് സാംസങ് 2019 നെ വരവേല്‍ക്കുന്നത്. എം പരമ്പര ആഗോളതലത്തില്‍ സാംസങ്ങിന്റെ പുതിയ മേല്‍വിലാസമായ എം സീരിസ് ഇന്ത്യയെ ലക്ഷ്യമാക്കിയാണ് പുതുവര്‍ഷത്തില്‍ എത്തുന്നത്. ലോകത്തില്‍ ആദ്യമായാണ് ഒരു കമ്പനിയുടെ ഒരേ സീരിസിലുള്ള സ്മാര്‍ട് ഫോണുകള്‍ ഒരേ സമയം വിപണിയെ ലക്ഷ്യം വച്ച് ഇറങ്ങുന്നത്. സാംസങ്ങിന്റെ ഈ നീക്കം വിപണിക്ക് പുത്തന്‍ അനുഭവമാവുമെന്നാണ് ഡീലര്‍മാരുടെ വിലയിരുത്തല്‍. ഗ്യാലക്‌സി എം-10, ഗ്യാലക്‌സി എം-20, ഗ്യാലക്‌സി എം-30 എന്നിവയാണ് ആദ്യം പുറത്ത് വരുന്നത്. വിപണിയില്‍ ഈ ഫോണുകള്‍ യഥാക്രമം ഗ്യാലക്‌സി എം-1, ഗ്യാലക്‌സി എം-2, ഗ്യാലക്‌സി എം-3, ഗ്യാലക്‌സി എം-5 എന്നിങ്ങനെയായിരിക്കും അറിയപ്പെടുക. നേരത്തെ ഗ്യാലക്‌സി എം-50യെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യമെ പുറത്തുവന്നിരുന്നു.

ഇതില്‍ ഗ്യാലക്‌സി എം30 ക്ക് Exynos 7885 ചിപ്പും, 4 ജിബി റാമുമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇവയ്ക്കു പിന്നാലെ എം. സീരിസില്‍ ഗ്യാലക്‌സി എ-7ന്റെയും എ-9ന്റെയും ഫീച്ചറുകളായ ക്വാഡ്-റിയര്‍ ക്യാമറയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

2019ല്‍ തങ്ങളുടെ മികച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുമെന്ന് സാംസങ് അറിയിച്ചു. മാര്‍ക്കറ്റില്‍ തങ്ങളുടെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്ന വര്‍ഷമായിരിക്കും ഇതെന്നും സാംസങ് മേധാവികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.