2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ട്രിപ്പിള്‍ ക്യാമറയുമായി സാംസങ് ഗ്യാലക്‌സി എ7(2018)ഇന്നുമുതല്‍ ഇന്ത്യന്‍ വിപണിയില്‍

ആറ് ഇഞ്ച് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയും ട്രിപ്പിള്‍ ക്യാമറയുമായി സാംസങ് ഗാലക്‌സി എ 7 (2018) ഇന്നുമുതല്‍ ഇന്ത്യന്‍ വിപണിയില്‍. കഴിഞ്ഞ ആഴ്ച്ചയോടെതന്നെ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

23990 രൂപയാണ് ഇതിന്റെ നാല് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് വില. ഗാലക്‌സി എ7 ന്റെ ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 28,990 രൂപയാണ് വില. എച്ച.്ഡി.എഫ.്‌സി കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപയുടെ കിഴിവും വാങ്ങുമ്പോള്‍ ലഭ്യമാകും.

സാംസങ്ങിന്റെ ആദ്യത്തെ ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണാണ് ഗ്യാലക്‌സി എ7 (2018). 24 മെഗാപിക്‌സല്‍, എട്ട് മെഗാപിക്‌സല്‍ 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും അഞ്ച് മെഗാപിക്‌സല്‍ സെന്‍സറുമാണ് ഫോണിന്റെ ട്രിപ്പിള്‍ ലെന്‍സ് ക്യാമറയിലുള്ളത്.

സെല്‍ഫി ഫോക്കസ്, പ്രോ ലൈറ്റ്‌നിംഗ് മോഡ്, അഞ ഇമോജി, ഫില്‍റ്ററുകള്‍ എന്നിങ്ങനെയുളള ഏറെ സവിശേഷതകളാണ് സാംസങ്ങ് ക്യാമറ നല്‍കുന്നത്. സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ല്‍ നിന്നും എടുത്ത ‘സീന്‍ ഒപ്ടിമൈസര്‍’ ഫീച്ചറും ഗ്യാലക്‌സി അ7 (2018)ന്റെ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആറ് ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് ഫോണിന്. 3000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.