2018 February 20 Tuesday
ഭൂമിയില്‍ കഴിയുന്നതിന് ഞാന്‍ നല്‍കുന്ന വാടകയാണ് സാമൂഹ്യപ്രവര്‍ത്തനം
ആലീസ് വാക്കര്‍

സൈനുല്‍ഉലമാ നഗറിലേക്ക് ഇന്ന് പതിനായിരങ്ങളൊഴുകും; സമ്മേളനം വൈകിട്ട് അഞ്ചിന്

സൈനുല്‍ ഉലമാ നഗര്‍ (കൂരിയാട്): സമര്‍പ്പണത്തിന്റെ പുതുചരിതം രചിച്ച് ആദര്‍ശ സമ്മേളനഗരിയില്‍ ആമില, വിഖായ റൂട്ട്മാര്‍ച്ച്. മമ്പുറത്ത് ഖുത്വുബുസമാന്റെ സന്നിധിയില്‍ നിന്ന് കൂരിയാട് സൈനുല്‍ ഉലമ നഗറിലേക്കാണ് ഇന്നലെ വൈകിട്ട് സമസ്ത ആദര്‍ശ സമ്മേളന വിളംബരമായി എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സന്നദ്ധസേനയുടെ റൂട്ട്മാര്‍ച്ച് സംഘടിപ്പിച്ചത്.

മമ്പുറം മഖാമില്‍ സിയാറത്തിനു ശേഷമാണ് മാര്‍ച്ച് തുടങ്ങിയത്. സിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, സയ്യിദ് ബി.എസ്.കെ.തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു.
കൂരിയാട്ടെ സമ്മേളനഗരിയിയില്‍ സംഗമിച്ച റൂട്ട് മാര്‍ച്ചിനെ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ അംഗങ്ങളായ എ.മരക്കാര്‍ മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവര്‍ അഭിവാദ്യം ചെയ്തു.
സമ്മേളനഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. കാളാവ് സൈതലവി മുസ്്‌ലിയാര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സി.എച്ച്.ത്വയ്യിബ് ഫൈസി, യു.ശാഫി ഹാജി, കെ.എം.സൈതലവി ഹാജി, അബ്ദുല്‍ഖാദര്‍ ഫൈസി കുന്നുംപുറം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്‍ഖാദിര്‍ ഖാസിമി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, എം. പി കടുങ്ങല്ലൂര്‍, കാടാമ്പുഴ മൂസ ഹാജി, സി. െക.മുഹമ്മദ് ഹാജി, റഹീം ചുഴലി, നൗഷാദ് ചട്ടിപ്പടി സംബന്ധിച്ചു. സമ്മേളന വേദിയില്‍ വൈകിട്ട് മജ്‌ലിസുന്നൂര്‍ നടന്നു.

സമ്മേളനം ഇന്ന് വെകിട്ട് അഞ്ചിന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷ്യന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസലാം മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍ പ്രസംഗിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷക സംഘടനാ നേതാക്കള്‍ സംബന്ധിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഓണംപിള്ളി മുഹമ്മദ് ഫൈസി , സത്താര്‍ പന്തലൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി വിഷയാവതരണം നടത്തും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.