2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യുഡല്‍ഹി: സാമ്പത്തിക സംവരണബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 10 ശതമാനം സംവരണം നല്‍കുന്ന ബില്ലിലാണ് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ഒപ്പുവെച്ചത്. ഇതോടെ സംവരണ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നു.

ഈ ആഴ്ച ആദ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചത്. ലോക്‌സഭയില്‍ മൂന്നിനെതിരെ 327 വോട്ടിനും രാജ്യസഭയില്‍ ഏഴിനെതിരെ 165 വോട്ടിനുമാണ് ബില്ല് പാസായത്.

കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ചെങ്കിലും മുസ്ലിം ലീഗ് ഈ ബില്ലിനെതിരെ നിലകെണ്ടിരുന്നു. അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.