2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സമസ്ത ദീനിന്റെ യഥാര്‍ഥ മുഖം: വാക്കോട് മൊയ്ദീന്‍ കുട്ടി ഫൈസി

മക്ക: സമസ്ത കേരളത്തിലെ ദീനിന്റെ യഥാര്‍ഥ രൂപമാണെന്നും സമസ്തയുടെ വിവിധ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ പതിനായിക്കണക്കിന് ഉസ്താദുമാരും പണ്ഡിതന്‍മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഉദാത്തമായ സംഭാവനകള്‍ നടത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സമസ്ത മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി പറഞ്ഞു.സമസ്ത ഇസ്‌ലാമിക് സെന്റര്‍ മക്ക അസീസിയ്യാ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച മജ്‌ലിസ്സുന്നൂറും പ്രാര്‍ഥനാസദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അള്ളാഹുവിന്റെ ഔലിയാക്കളും പണ്ഡിതന്‍മാരും സാദാത്തീങ്ങളും രൂപം നല്‍കിയ പ്രസ്ഥാനമാണ് സമസ്ത. പതിനായിരത്തോളം മദ്‌റസകളും നിരവധി അറബിക് കോളേജുകളും ദാറുല്‍ ഹുദയെപ്പോലെയുള്ള യൂനിവേഴ്‌സിറ്റികളും മതഭൗതിക സമന്വയ സ്ഥാപനങ്ങളും നടത്തി കേരളീയ മുസ്‌ലിങ്ങള്‍ക്ക് ദീനീ വെളിച്ചം നല്‍കുന്ന സമസ്തയെ ശക്തിപ്പെടുത്തേണ്ടത് ഒരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

എസ് ഐ സി മക്ക അസീസിയ പ്രസിഡണ്ട് മുനീര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. മക്ക സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫരീദ് ഐ ക്കരപ്പടി മക്ക മജ്‌ലിസുന്നൂര്‍ അമീര്‍ ഉമര്‍ ഫൈസി മണ്ണാര്‍മല, അമാനത്ത് മുഹമ്മത് ഫൈസി, നൗഫല്‍ വാഫി പ്രസംഗിച്ചു. സമസ്ത പൊതുപരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഉസ്താദ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി വിതരണം ചെയ്തു. സ്വാലിഹ് ഫറോഖ് സ്വാഗതവും നാസര്‍ കിന്‍സാറ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.