2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

സമസ്ത ശരീഅത്ത് സമ്മേളനത്തിന് യു.എ.ഇയിലും ഐക്യദാര്‍ഢ്യം

ദുബൈ: ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ശനിയാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ മഹാ സമ്മേളനത്തിന് യു.എ.യിലും ഐക്യദാര്‍ഢ്യം.

കാസര്‍കോട് ജില്ല എസ്.കെ.എസ് .എസ്.എഫ് വെള്ളിയാഴ്ച ജുമുഅക്കു ശേഷം ഫുജൈറ കെ.എം.സി.സി. ഹാളില്‍ സംഘടിപ്പിക്കുന്ന മത പ്രഭാഷണ പരിപാടിയോടനുബന്ധിച്ചാണ് ഐക്യദാര്‍ഢ്യ സംഗമവും ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

നവംബര്‍ 2 ന് ഫുജൈറയില്‍ നടക്കുന്ന ശൈഖ് സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥമാണ് കാസര്‍കോട് ജില്ല എസ്.കെ.എസ് .എസ്.എഫ് മത പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ വാഗ്മി ഫൈസല്‍ റഹ് മാനി ബായാര്‍ ‘ഇന്നലെകളുടെ ചരിത്ര പുരുഷന്മാര്‍ ഇന്നത്തെ വഴികാട്ടികള്‍’എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ഫുജൈറ സുന്നി സെന്റര്‍, കെ.എം.സി.സി, എസ്.കെ.എസ് എസ്.എഫ് നേതാക്കളായ ശാക്കിര്‍ ഹുദവി,യാസീന്‍ മന്നാനി,ഷെരീഫ് ഹുദവി, ഇബ്‌റാഹീം ആലംമ്പാടി , യൂസുഫ് പത്തത് ,അയ്യൂബ് സാഹിബ് കല്ല ങ്ങഴി , നസീര്‍ ചന്ദേര , ഉനൈസ് ചന്ദേര, ശംസുദ്ധീന്‍ ബായാര്‍ ,ജുറൈജ് ചന്ദേര , സ്വാദിഖ് റഹ് മാനി,അഫ്‌സല്‍ പി എ, ആശിഖ് , മെയ് തീന്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് 042662513, 0561559951

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.