2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

മുത്വലാഖ് നിരോധന ബില്‍: നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്ന് സമസ്ത

സമസ്തയുടേയും പോഷക സംഘടനകളുടേയും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ബിദഈ കക്ഷികളുടെ ആദര്‍ശ പരിപാടികളില്‍ പങ്കെടുത്താല്‍ അയോഗ്യരാകും

കോഴിക്കോട്: മുത്വലാഖ് നിരോധന ബില്ല് ശരീഅത്ത് വിരുദ്ധവും ഭരണഘടനക്കു നിരക്കാത്തതും അപ്രായോഗികവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി. ബില്ലിനെതിരേ നിയമ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോവാനും ഇതിനു വേണ്ടി നിയമ വിദഗ്ധരുടേയും പണ്ഡിതന്മാരുടേയും യോഗം ഉടനെ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

മുത്വലാഖ് നിരോധന ബില്ലിനെതിരേ നിയമ നിര്‍മ്മാണ സഭയില്‍ കൈകൊണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ യോഗം അഭിനന്ദിച്ചു. കേന്ദ്ര ഗവണ്‍മെന്റ് മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ പുന:പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച കൂരിയാട്ടു നടക്കുന്ന ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കാന്‍ യോഗം അഭ്യര്‍ഥിച്ചു. മുജാഹിദ്, ജമാഅത്ത് തുടങ്ങിയ ബിദഈ കക്ഷികളുടെ ആദര്‍ശ പരിപാടികളില്‍ പങ്കെടുക്കരുതെന്ന സമസ്തയുടെ മുന്‍ നിലപാടില്‍ നിന്നും യാതൊരു മാറ്റം ഇല്ലെന്നും സമസ്തയുടേയും പോഷക സംഘടകളുടേയും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അത്തരം പരിപാടികളില്‍ പങ്കെടുത്താല്‍ തല്‍സ്ഥാനങ്ങള്‍ക്ക് അയോഗ്യരായിരിക്കുമെന്നും മുശാവറ യോഗം വ്യക്തമാക്കി.

 

സമസ്ത എന്നും സുന്നീ ഐക്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും ആ നിലപാട് തുടര്‍ന്നും പിന്തുടരുമെന്നും യോഗം പ്രഖ്യാപിച്ചു.

പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.

 

പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം. എ ഖാസി മുസ്‌ലിയാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്‌ലിയാര്‍, വില്യാപള്ളി ഇബ്രാഹീം മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ഒ മുഹമ്മദ് എന്ന കുട്ടി മുസ്്‌ലിയാര്‍, ടി.പി മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, ത്വാഖാ അഹമ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, എ മരക്കാര്‍ മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, പി കുഞ്ഞാണി മുസ്‌ലിയാര്‍, ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി, ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.എം.കെ തങ്ങള്‍, ചെറുവാളൂര്‍ പി.എസ് ഹൈദര്‍ മുസ്‌ലിയാര്‍, ഇ.എസ്സ ഹസ്സന്‍ ഫൈസി പ്രസംഗിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.