2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സമസ്ത ഇസ്ലാമിക് സെന്റര്‍ മദീന സെന്‍ട്രല്‍ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു

മദീന : രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്ലാമിക സെന്റര്‍ മദീന സെന്‍ട്രല്‍ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു. മദീന വര്‍ദത്തുല്‍ ഇല്യാസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങ് എസ് ഐ സി സഊദി നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെയ്തു ഹാജി മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.
എസ് ഐ സി മദീന പ്രസിഡന്റ് സലിം നിസാമി അധ്യക്ഷത വഹിച്ചു. ജുനൈദ് മാസ്റ്റര്‍ കൈവേലിക്കാവ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ബഷീര്‍ മാസ്റ്റര്‍ വാഴക്കാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഹ്മദ് ഫൈസി ഓമാനൂര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിതീകരിച്ചു ശരീഫ് കാസര്‍കോട്, അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, ഹംസ പെരുമ്പലം,നഫ്‌സല്‍ മാസ്റ്റര്‍ മപ്രം, ജലീല്‍ നഹാസ്, മുഹമ്മദ് ഫായിസ്, ഹമീദ് പെരുമ്പറമ്പ്, അന്‍സാര്‍ അരിമ്പ്ര, ജാഫര്‍ എളമ്പിലാക്കല്‍, കരീം സഖാഫി, മുഹമ്മദ് റിപ്പന്‍, ഇഫ്‌സ് റഹ്മാന്‍, ഫായിസ്, ബാസില്‍, നിസാര്‍, സജി ലബ്ബ, മെഹ്ബൂബ് കീഴ്പ്പറമ്പ്, അഷ്‌റഫ് അഴിഞ്ഞിലം, യൂസുഫ് അലനല്ലൂര്‍,അഷ്‌റഫ് ഫൈസി, അബൂബക്കര്‍ ആനക്കയം സംസാരിച്ചു. വര്‍ക്കിങ് സെക്രട്ടറി അഷ്‌റഫ് തില്ലങ്കേരി സ്വാഗതവും അഷ്‌കര്‍ വേങ്ങര നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.