2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സമസ്ത: പൊതുപരീക്ഷ ഏപ്രില്‍ 14, 15ന്

2,41,805 കുട്ടികള്‍ പങ്കെടുക്കും

 

 

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ ഏപ്രില്‍ 14, 15 തിയ്യതികളില്‍ നടക്കും. വിദേശത്ത് 12, 13 തിയ്യതികളിലും, തമിഴ്‌നാട്ടില്‍ 13, 14 തിയ്യതികളിലുമാണ് പരീക്ഷ. 9898 മദ്‌റസകളില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. ആകെ 2,41,805 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. സ്‌കൂള്‍ വര്‍ഷ സിലബസ് പ്രകാരമുള്ള പൊതുപരീക്ഷ മാര്‍ച്ച് 30, 31 തിയ്യതികളില്‍ നടന്നു.
അഞ്ചാം ക്ലാസില്‍ 1,17,093 കുട്ടികളും, 7ാം ക്ലാസില്‍ 83,517 കുട്ടികളും, 10ാം ക്ലാസില്‍ 35,961 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 5,234 കുട്ടികളുമാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരിക്കുന്നത്.
അഞ്ചാം ക്ലാസില്‍ 85 സെന്ററുകളും, ഏഴാം ക്ലാസില്‍ 74 സെന്ററുകളും, പത്താം ക്ലാസില്‍ 254 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 114 സെന്ററുകളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5,178 കുട്ടികളും കൂടുതലായുണ്ട്.
പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട ഡിവിഷന്‍ സൂപ്രുണ്ടുമാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 11ന് രാവിലെ 8 മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കും. ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 130 ഡിവിഷന്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. 9702 സൂപ്രവൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ 13ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.
കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6994 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
പൊതുപരീക്ഷാ കേന്ദ്രീകൃത മൂല്യനിര്‍ണയം ഏപ്രില്‍ 25 മുതല്‍ ആരംഭിക്കും. ഒമ്പത് കേന്ദ്രങ്ങളില്‍ വെച്ചാണ് ഈ പ്രാവശ്യത്തെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.