2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി ഖാസിം റഹ്മാനിയുടെ മാതാവ് നിര്യാതയായി

  • ജനാസ ഖബറടക്കം ഇന്ന് (ഞായര്‍)രാത്രി 9 മണിക്ക് തെങ്ങുമുണ്ട ജുമാമസ്ജിദ് ഖബറിസ്ഥാനില്‍
  • ബഹ്‌റൈനിലെ മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍

മനാമ: സമസ്ത ബഹ്‌റൈന്‍, റഹ്മാനിയ്യ അറബിക് കോളേജ് ബഹ്‌റൈന്‍ കമ്മറ്റി എന്നിവയുടെ ജോ.സെക്രട്ടറിയും റഹ് മാനീസ് ബഹ്‌റൈന്‍ ചാപ്റ്റര്‍, വയനാട് മുസ്‌ലിം യത്തീംഖാന ബഹ്‌റൈന്‍ കമ്മറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയുമായ ഖാസിം റഹ്മാനി പടിഞ്ഞാറത്തറ (വയനാട്) യുടെ മാതാവ് ആമിന(70) നാട്ടില്‍ നിര്യാതയായി. പരേതനായ മമ്മുട്ടി കൈപ്രവന്റെ ഭാര്യയാണ്.

മക്കള്‍: ആലി, ആസിയ, മുഹ്‌യുദ്ധീന്‍, നാസര്‍, മജീദ്, സഫിയ, ഖാസിം റഹ്മാനി. മരുമക്കള്‍: സുലൈഖ, ഖദീജ, സുനീറ, സജ്‌ന, ഷഹാന, മമ്മൂട്ടി, മുസ്തഫ. ബഹ്‌റൈനിലുള്ള ഖാസിം റഹ്മാനി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജനാസ ഖബറടക്കം ഇന്ന് (ഞായര്‍) രാത്രി 9.മണിക്ക് പടിഞ്ഞാറത്തറതെങ്ങുമുണ്ട ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.

ഖാസിം റഹ്മാനിയുടെ മാതാവിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍, റഹ്മാനിയ്യ ബഹ്‌റൈന്‍ കമ്മറ്റി, റഹ്മാനീസ് അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍തുടങ്ങി വിവിധ സംഘടനകള്‍ അനുശോചനം അറിയിച്ചു.

ബഹ്‌റൈനില്‍ മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാര്‍ഥനയും ഇന്ന് (ഞായര്‍)രാത്രി 8.30ന് മനാമയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടക്കും. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.