2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സമസ്ത ഇസ്‌ലാമിക് സെന്റര്‍ റിയാദ് സമൂഹ വിവാഹം ‘മവദ്ദ 2020’ പ്രഖ്യാപനം നടത്തി

റിയാദ്: സമസ്ത ഇസ്ലാമിക് സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സമൂഹ വിവാഹം രണ്ടാം ഘട്ടം ‘മവദ്ദ 2020’ പ്രഖ്യാപനം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സദാചാര ബോധമുള്ള കുടുംബത്തിന്റേയും ഉത്തമ സമൂഹത്തിന്റേയും സൃഷ്ടിക്കും നിലനില്‍പിനും മത മൂല്ല്യങ്ങള്‍ പാലിച്ച് കൊണ്ടുള്ള വിവാഹങ്ങളിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ പ്രഖ്യാപന സമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സൈതലവി ഫൈസി പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. എസ്.ഐ.സി സഊദി നാഷനല്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മദ് കണ്ടം കൈ എന്നിവര്‍ സയ്യിദ് ഹൈദരലി തങ്ങള്‍ക്ക് സംഭാവന കൈമാറി ഫണ്ട് ഉദ്ഘാടനം ചെയ്തു.

പട്ടിക്കാട് എം ഇ എ എന്‍ജിനീയറിംഗ് കോളേജില്‍ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന (മവദ്ദ 2019) സമൂഹ വിവാഹത്തിന്റെ തുടര്‍ച്ചയായിട്ടാണ് ‘മവദ്ദ 2020’ നടപ്പിലാക്കുന്നത്. നിര്‍ദ്ധനരായ 15 യുവതി യുവാക്കള്‍ക്കാണ് മംഗല്ല്യ സൗഭാഗ്യം ഒരുക്കുന്നത്. അഷ്‌റഫ് തങ്ങള്‍, ബഷീര്‍ ഫൈസി ചുങ്കത്തറ, ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, യഹ്‌യ സഫാ മക്ക, ശമീര്‍ പുത്തൂര്‍, അബ്ദുറഹിമാന്‍ ഹുദവി, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടി, റഷീദ് മാള, എം.ടി.പി മുനീര്‍ അസ്അദി, മസ്ഹൂദ് കൊയ്യോട്, ജുനൈദ് മാവൂര്‍, മുനീര്‍ ഫൈസി കാളികാവ്, സുബൈര്‍ ഹുദവി, നൗഫല്‍ വാഫി, മുഖ്താര്‍ കണ്ണൂര്‍, സുലൈമാന്‍ ഹുദവി, സുദീര്‍ ചമ്രവട്ടം, മുബാറക് അരീക്കോട്, മാള മുഹ്‌യദ്ദീന്‍, ഗഫൂര്‍ ചുങ്കത്തറ, കുഞ്ഞിമുഹമ്മദ് ഹാജി, മന്‍സൂര്‍ വാഴക്കാട്, സുബൈര്‍ ആലുവ, ഷാജഹാന്‍ കൊല്ലം, ഷാഫി ഹാജി, മുബാറക് ഹുദവി, മുഹമ്മദലി ഫൈസി, അബ്ദുസലാം ഇരിക്കൂര്‍, ഹുസൈന്‍ കുപ്പം സംബന്ധിച്ചു. എസ് ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹബീബുള്ള പട്ടാമ്പി സ്വാഗതവും അസ്‌ലം അടക്കാത്തേട് നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.