2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ബുക്കര്‍പ്രൈസ് അന്തിമ പട്ടികയില്‍ സല്‍മാന്‍ റുഷ്ദിയും

 

ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് അന്തിമ പട്ടികയില്‍ ഇടംപിടിച്ച് ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. ഇത് അഞ്ചാമത്തെ പ്രാവശ്യമാണ് മുംബൈക്കാരനായ സല്‍മാല്‍ റുഷ്ദി ഷോട്ട്‌ലിസ്റ്റില്‍ ഇടംപിടിക്കുന്നത്. മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ എന്ന പുസ്തകത്തിന് 1981 ല്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.

‘ക്യൂചോട്ടേ’ എന്ന കൃതിയാണ് ഇപ്രാവശ്യത്തെ പട്ടികയില്‍ എത്തിച്ചത്. റുഷ്ദിയെ കൂടാതെ മാര്‍ഗരറ്റ് ആറ്റ് വുഡ് (ദ ടെസ്റ്റമെന്റ്‌സ്), ലൂസി എല്‍മാന്‍ (ഡക്‌സ്, ന്യൂബെറി പോര്‍ട്ട്), ബെര്‍നാര്‍ഡൈന്‍ എവരിസ്റ്റോ (ഗോള്‍ വിമന്‍ അതര്‍), എലിഫ് ഷഫാക്ക് (ടെന്‍ മിനിറ്റ്‌സ് 38 സെക്കന്റ്‌സ് ഇന്‍ ദിസ് സ്‌ട്രേഞ്ച് വേള്‍ഡ്) എന്നിവരുടെ കൃതികളും അന്തിമ പട്ടികയില്‍ ഇടം നേടി.

ഒക്ടോബര്‍ പതിനാലിനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സാഹിത്യകാരന്മാര്‍ക്ക് 2,500 പൗണ്ടും പുരസ്‌കാര ജേതാവിന് 50,000 പൗണ്ടുമാണ് സമ്മാനത്തുക ലഭിക്കുക.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.