2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്നാല്‍ നാളെ മക്കള്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്രളയത്തില്‍ നിന്നു കരകയറാന്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനെ ചുറ്റപ്പറ്റിയുള്ള വിവാദങ്ങളെല്ലാം നിങ്ങള്‍ ഉണ്ടാക്കിയതാണെന്ന് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരെയും ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ല. എന്നാല്‍, എല്ലാവരും തന്നെ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ആരെങ്കിലും ശമ്പളം കൊടുക്കാതിരുന്നാല്‍ പ്രളയ കാലത്ത് കേരളത്തിനെന്ത് നല്‍കി എന്ന് അവരുടെ മക്കള്‍ നാളെ ചോദിച്ചാല്‍ എന്തുത്തരം നല്‍കും എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

സാലറി ചലഞ്ചിനെപ്പറ്റി മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്നപ്പോള്‍ ഉണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെ ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി നേരിട്ടത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News