2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 463 ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (എസ്.എ.ഐ.എല്‍)യുടെ ബൊക്കാറോ പ്ലാന്റിലേക്ക് ടെക്‌നീഷ്യന്‍ ട്രെയിനി തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആകെ 463 ഒഴിവുകളാണുള്ളത്.

ഒഴിവുകളുടെ വിവരങ്ങള്‍:

Mechanical: 80
Metallurgy: 100
Electrical: 80
Chemical: 10
Ceramics: 10
Instrumentation:22

യോഗ്യത: മെട്രിക്കുലേഷന്‍. അനുബന്ധ ട്രേഡില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ. പ്രായപരിധി: 28 വയസ്.

ഇതിന് പുറമെ താഴെയുള്ള തസ്തികകളിലും ഒഴിവുകളുണ്ട്.
Operator-cum-Technician (Boiler): 08
(UR-3, SC-1, ST-2, OBC-1, EWS-1)
Attendant-cum-Technician Trainee (AITT): 153
(UR-62, SC-18, ST-40, OBC-18, EWS-15)

ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയിലര്‍) യോഗ്യത: മെട്രിക്കുലേഷനും ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമയും. ഫസ്റ്റ് ക്ലാസ് ബോയിലര്‍ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 30 വയസ്.

അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ ട്രെയിനി (AITT) യോഗ്യത: മെട്രിക്കുലേഷന്‍. ഏതെങ്കിലും സ്റ്റീല്‍ പ്ലാന്റില്‍ ട്രേഡ് അപ്രന്റിസ് ആയി പ്രവര്‍ത്തിച്ചശേഷം എന്‍.സി.വി.ടിയുടെ ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് പാസായിട്ടുണ്ടാകണം. പ്രായപരിധി: 28 വയസ്.
പ്രായപരിധി, യോഗ്യത എന്നിവ 2019 ഒക്ടോബര്‍ 11 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവുകള്‍ ലഭിക്കും.

തിരഞ്ഞെടുപ്പ്: ആദ്യം എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. ഓരോ തസ്തികയുടെയും സിലബസ് ഇപ്രകാരമാണ് ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ ട്രെയിനി: ജനറല്‍ ഇംഗ്ലീഷ് (100), ജനറല്‍ നോളജ് (10), റീസണിങ് (15), മാത്തമാറ്റിക്‌സ് (15), എന്‍ജിനീയറിങ് ഡിപ്ലോമ അനുബന്ധ ചോദ്യങ്ങള്‍ (50).
ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയിലര്‍): ജനറല്‍ ഇംഗ്ലീഷ് (10), ജനറല്‍ നോളജ് (10), റീസണിങ് (15), മാത്തമാറ്റിക്‌സ് (15), ബോയിലര്‍ കോമ്പിറ്റന്‍സി (50).

അപേക്ഷിക്കേണ്ട വിധം: www.sail.co.in/ www.sail.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റില്‍ വിശദമായ വിജ്ഞാപനം കാണാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഒക്ടോബര്‍ 11

Important Links – SAIL Recruitment 2019
Advt. Details / Official notification : Click Here
Apply Online OCT : Click Here
Apply Online OCT ( B ) : Click Here
Apply Online ACT : Click Here

SAIL recruitment 2019 | 463 Vacancy – OCT & ACT | Diploma/ITI | Bokaro Steel Plant SAIL Job 2019

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.