2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഐ.എസ്.എല്‍ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം കണ്ണൂര്‍ക്കാരന്‍ സഹല്‍ അബ്ദുല്‍ സമദിന്

 

മുംബൈ: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് സന്തോഷിപ്പിച്ചില്ല. പക്ഷെ, മലയാളികള്‍ക്ക് നെഞ്ചേറ്റാന്‍ ഇതാ വകുപ്പുണ്ട്. ബ്ലാസ്റ്റേഴ്‌സിലെ കണ്ണൂരില്‍ നിന്നുള്ള താരം സഹല്‍ അബ്ദുല്‍ സമദാണ് ഈ സീസണിലെ എമര്‍ജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടത്.

സന്തോഷ് ജിംഗാനാണ് ഐ.എ.എസിലെ ഈ പുരസ്‌കാരം ആദ്യമായി നേടിയത്.

 

ഈ സീസണില്‍ 17 മത്സരങ്ങളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടണിഞ്ഞ സഹല്‍ ആദ്യ ഗോളും സ്വന്തമാക്കിയിരുന്നു. ചൈന്നൈയിന്‍ എഫ്.സിക്കെതിരെ നടന്ന പോരാട്ടത്തിലാണ് 71-ാം മിനിറ്റില്‍ സഹല്‍ ഗോള്‍ നേടിയത്.

 

മുംബൈയില്‍ ബംഗളൂരു- ഗോവ ഫൈനലിനു ശേഷം നടന്ന ചടങ്ങില്‍ നിത അംബാനിയാണ് സഹലിന് രണ്ടര ലക്ഷം രൂപ സമ്മാനത്തുക നല്‍കിയത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.