2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അഞ്ചാമതും സാഫ് വനിതാ ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്

 

ബിരാത്‌നഗര്‍ (നേപ്പാള്‍): തുടര്‍ച്ചയായി അഞ്ചാമതും സാഫ് വനിതാ ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ നേപ്പാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകളുടെ മിന്നും വിജയം.

ഇന്ത്യക്കു വേണ്ടി ദലീമ ഛിബ്ബെര്‍, ഗ്രെയ്‌സ് ദങ്‌മെയി, അഞ്ചു തമങ് എന്നിവരാണ് ഗോള്‍ നേടിയത്. സാബിത്രയാണ് നേപ്പാളിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം പരാജയമറിയാതെ 23 മത്സരങ്ങള്‍ പിന്നിട്ടു എന്ന റെക്കോര്‍ഡിടുകയും ചെയ്തു.

കളിയുടെ 26-ാം മിനുട്ടില്‍ 30 വാര അകലെ നിന്ന് ദലീമ തൊടുത്ത പവര്‍ഫുള്‍ ഫ്രീകിക്കിലൂടെ ഇന്ത്യന്‍ ടീം ആദ്യഗോള്‍ നേടി. എന്നാല്‍ 34ാം മിനുട്ടില്‍ സാബിത്ര നേപ്പാളിനെ ഒപ്പമെത്തിച്ചു.

1-1 ന്റെ ആദ്യ പകുതിക്കു ശേഷം ഇരു ടീമുകളും ആക്രമണത്തിനു ഊന്നല്‍ നല്‍കി. എന്നാല്‍ 63ാം മിനുട്ടില്‍ ഗ്രെയ്‌സ് നേടിയ ഗോളിലൂടെ ഇന്ത്യ ലീഡുയര്‍ത്തി(2-1).

രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ അഞ്ചു തമങ് 78ാം മിനുട്ടില്‍ മൂന്നാമത്തെ ഗോളുകൂടി നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. തിരിച്ചടിക്കാനുളള നേപ്പാളിന്റെ ശ്രമങ്ങള്‍ പക്ഷേ ഇന്ത്യന്‍ പ്രതിരോധം മറിക്കടക്കാന്‍ കഴിഞ്ഞില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.