2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘കേന്ദ്രമന്ത്രി ആയതിനാല്‍ നിരീക്ഷണത്തില്‍ ഇളവുണ്ട്’: ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശം ലംഘിച്ച് സദാനന്ദ ഗൗഡ

ബംഗളൂരു: സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലംഘിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവില്‍ വിമാനമിറങ്ങിയ മന്ത്രി നിരീക്ഷണത്തില്‍ പോയില്ല. കേന്ദ്രമന്ത്രി ആയതിനാല്‍ ഇളവുകളുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം.

ആറ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റൈന്‍ വേണമെന്നാണ് നിബന്ധന. കൊവിഡ്‌
രോഗം വ്യാപകമായ മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ഈ നിബന്ധന.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സദാനന്ദ ഗൗഡ ഡല്‍ഹിയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ബംഗളൂരു വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങിയ അദ്ദേഹം സ്വന്തം കാറില്‍ വീട്ടിലേക്ക് പോയി. കൊവിഡില്ലെന്ന് യാത്രയ്ക്ക് മുമ്പ് മന്ത്രി പരിശോധിച്ച് ഉറപ്പാക്കിയിരുന്നുവെന്നാണ് സഹായിയുടെ പ്രതികരണം.

കേന്ദ്രമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.