2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കേരളത്തിന് സഹായം അഭ്യര്‍ഥിച്ച് സച്ചിന്റെ ട്വീറ്റ്

പ്രളയബാധിതരെ സഹായിക്കാനായി സംസ്ഥാനത്തിനു പുറത്തുനിന്നും കൂടുതല്‍ സഹായങ്ങളെത്തുന്നു. കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

മുഖ്യമന്ത്രി ഷെയര്‍ ചെയ്ത വിവരങ്ങളടങ്ങിയ പോസ്റ്റാണ് സച്ചിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രാര്‍ഥനകള്‍ നല്ലതാണെന്നും അതിനപ്പുറം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ ചെയ്യാനുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

നിരവധി പേര്‍ പറ്റുന്ന തുക അക്കൗണ്ടിലേക്ക് അയച്ചതിന്റെ ബില്ല് കമന്റ് ചെയ്തിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.