2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

43ാം ജന്മദിനത്തില്‍ കുട്ടികളോടൊത്ത് ക്രിക്കറ്റ് കളിച്ച് സച്ചിന്‍

മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മാസ്റ്റര്‍ ബ്ലാസ്റ്ററായ സച്ചിന്‍ ടെന്‍ഡുലക്കറിന് ഇന്ന് 43. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷവും ക്രിക്കറ്റ്,ഫുട്‌ബോള്‍ രംഗത്ത് സജീവമായ സച്ചിന്‍ വ്യത്യസ്തമായാണ് ഇത്തവണയും പിറന്നാള്‍ ആഘോഷിച്ചത്. മുംബൈ ആസ്ഥാനമായുള്ള എം.ഐ.ജി ക്ലബ്ബിലെ കുട്ടികളുമൊത്ത് ക്രിക്കറ്റ് കളിച്ചാണ് സച്ചിന്‍ പിറന്നാള്‍ ദിനം അവിസ്മരണീയമാക്കിയത്. ഇന്ന് രാവിലെയാണ് ‘മെയ്ക് എ-വിഷ് ഇന്ത്യ’ എന്ന സംഘടനയില്‍ നിന്നുള്ള കുട്ടികളുമൊത്ത് സചിന്‍ ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടത്. സചിന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഇതിന്റെ വീഡിയോ താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.