2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സച്ചിന്‍ പൈലറ്റുമായി രാഹുല്‍ ഗാന്ധി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി തെറ്റിപ്പിരിഞ്ഞ സച്ചിന്‍ പൈലറ്റുമായി രാഹുല്‍ ഗാന്ധി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് രാഹുലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘അദ്ദേഹം (സച്ചിന്‍ പൈലറ്റ്) എല്ലായ്‌പ്പോഴും രാഹുലിന്റെ ഹൃദയത്തിലുണ്ട്. അവര്‍ നിരന്തരം സംസാരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും പരസ്പരം വലിയ ബഹുമാനമാണുള്ളത്’, രാഹുലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് ഹൈക്കമാന്റ് പറഞ്ഞു. മടങ്ങി വന്നാല്‍ സച്ചിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഹൈക്കമാന്റ് അറിയിച്ചു. സച്ചിന്‍ തിരിച്ചുവരണമെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചിരുന്നു.

താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് സച്ചിന്‍ പൈലറ്റ് നേരത്തെ തന്നെ നയം വ്യക്തമാക്കിയിരുന്നു. സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 109 എം.എല്‍.എമാരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പുലര്‍ച്ചെ രണ്ടരയ്ക്ക് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെയാണ് സച്ചിന്‍ പൈലറ്റും കുറച്ച് എം.എല്‍.എമാരും കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ഗെലോട്ടിനു കീഴില്‍ പ്രവര്‍ത്തിക്കാനും ജയ്പൂരിലേക്ക് മടങ്ങാനുമാണ് ഹൈക്കമാന്‍ഡും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നിര്‍ദേശിച്ചത്. ഗെലോട്ടിനു കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സച്ചിന്‍ പൈലറ്റ്. അതിനിടെ, മൂന്ന് എം.എല്‍.എമാര്‍ ജയ്പൂരിലേക്ക് മടങ്ങുകയും ചെയ്തു.

ബി.ജെ.പിക്കൊപ്പം പോവാതെ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതിനെപ്പറ്റിയാണ് സച്ചിന്‍ പൈലറ്റ് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, രാജസ്ഥാനിലെ സ്ഥിതിഗതികളില്‍ ഇടപെടാന്‍ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ജയ്പൂരിലേക്ക് തിരിച്ചു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് നീക്കം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.