2019 February 15 Friday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

സഭാംഗങ്ങള്‍ക്കെതിരായ കേസുകള്‍ സഭ തന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ല: വി.എസ്

തിരുവനന്തപുരം: ക്രിമിനല്‍ സ്വഭാവമുള്ള കേസുകളില്‍ സഭാംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് സഭ തന്നെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് വി.എസ് അച്യുതാനന്ദന്‍. ജലന്ദര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതില്‍ കാലതാമസം വരുത്തരുതെന്നും വി.എസ് പറഞ്ഞു. നീതിക്കുവേണ്ടി സഭയിലെ കന്യാസ്ത്രീകള്‍ പരസ്യമായി പ്രക്ഷോഭരംഗത്തിറങ്ങേണ്ടി വന്നത് ഗൗരവതരമായ അവസ്ഥയാണെന്നും വി.എസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.