2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ശബരിമലയിലെ സ്ത്രീ പ്രവേശനം: ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്ന് സുപ്രിംകോടതി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം. ഇത്തരത്തിലാണെങ്കില്‍ പുരുഷന്മാരുടെ വ്രതശുദ്ധി അളക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.

വ്രതം എടുക്കാത്ത പുരുഷന്മാര്‍ക്ക് പതിനെട്ടാം പടിക്ക് പകരം മറ്റൊരു വഴിയിലൂടെ സന്നിധാനത്തെത്താന്‍ അനുമതി നല്‍കുന്നതു പോലെ സ്ത്രീകളേയും പ്രവേശിപ്പിച്ചുകൂടേയെന്നും കോടതി ചോദിച്ചു.

എന്നാല്‍ വിവേചനം ഹിന്ദുമതത്തില്‍ മാത്രമല്ലെന്നും ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.