2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

 

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 4.55 ന് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ഗണപതി ഹോമത്തോടെ കുംഭമാസ പൂജകള്‍ ആരംഭിക്കും. ഈ മാസം 17 ന് രാത്രി പത്തിനാണ് നട അടയ്ക്കുക.

ഇന്ന് വിശേഷാല്‍ പൂജകളൊന്നുമില്ല. രാത്രിയോടെ നട അടയ്ക്കും.

അതേസമയം, യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തിലുള്ള പ്രതിഷേധ, അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് പൊലിസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് എസ്.പിമാര്‍ക്കാണ് സുരക്ഷാ ചുമതല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.