2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ശബരിമല പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വ്യാഴാഴ്ച

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുന്നു. വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം. വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന് സുപ്രിം കോടതി തീരുമാനമെടുത്തതിന് പിന്നാലെയാണ് സവര്‍വക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്.

യോഗത്തിലേക്ക് ആരെയൊക്കെ ക്ഷണിക്കുമെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മതസംഘടനകളെ യോഗത്തിലേക്ക് ക്ഷണിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.