2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ശബരിമല സംഘര്‍ഷം: 452 കേസുകളിലായി 2061 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശന ഉത്തരവിനെ ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 2000 കടന്നു. വിവിധ സംഭവങ്ങളിലായി 452 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2061 പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍, അറസ്റ്റ് ചെയ്തവരില്‍ 1500ഓളം പേരെ ജാമ്യത്തില്‍ വിട്ടു.

സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോലിസ് പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം പ്രതികള്‍ക്ക് വേണ്ടിയുള്ള റെയ്ഡും പരിശോധനകളും തുടരുമെന്നും പോലിസ് അറിയിച്ചു. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത ശേഷം വീഡിയോ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് കേസുകള്‍ ചുമത്തുന്നതെന്ന് പോലിസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.