2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ശബരിമല: സ്ത്രീകളുടെ ലിസ്റ്റില്‍ ആശയകുഴപ്പമില്ലെന്ന് മന്ത്രി; ഉത്തരവാദിത്തം ബോര്‍ഡിനല്ലെന്ന് പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക സുപ്രിം കോടതിക്ക് നല്‍കിയതില്‍ ആശയകുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പട്ടിക നല്‍കിയത് ദേവസ്വംവകുപ്പല്ല, പട്ടികയില്‍ പിഴവുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം പട്ടികയെ സംബന്ധിച്ചുള്ള ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. എത്ര സ്ത്രീകള്‍ മല കയറിയിട്ടുണ്ടെന്ന് അറിയില്ലെന്നും പത്മകുമാര്‍ പറഞ്ഞു. ഇതില്‍ ബോര്‍ഡ് കണക്കെടുത്തിട്ടുമില്ല, നല്‍കിയിട്ടുമില്ല. പട്ടിക നല്‍കിയവരാണ് കാര്യങ്ങള്‍ പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോടതിയില്‍ ലിസ്റ്റ് നേരിട്ട് നല്‍കാനല്ല നല്‍കിയതെന്ന് പൊലിസ്. ബിന്ദുവും കനകദുര്‍ഗയും അല്ലാതെ മറ്റാരെങ്കിലും കയറിയോ എന്നു കോടതി ചോദിച്ചാല്‍ മാത്രം നല്‍കനായിരുന്നു പട്ടിക. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ നല്‍കിയ വിവരങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് പട്ടിക നല്‍കിയതെന്നും പൊലിസ് അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.