2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ശബരിമലയിലെ ബി.ജെ.പി സമരം കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേയാണ്, അല്ലാതെ സ്ത്രീപ്രവേശനത്തിനെതിരായല്ലെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട്: ശബരിമലയില്‍ ബി.ജെ.പി നടത്തുന്ന സമരങ്ങള്‍ സ്ത്രീപ്രവേശനത്തിനെതിരായല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. പകരം ശബരിമല തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണെന്ന് പിള്ള പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് കോടിക്കണനക്കിനാളുകളുടെ ഒപ്പ് ശേഖരിക്കാന്‍ അവരുടെ വീടുകളില്‍ പോയത്. അല്ലാതെ ശബരിമലയില്‍ സ്ത്രീകള്‍ വരുന്നോ പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ല. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധിക്കുന്ന വിശ്വാസികളുണ്ടെങ്കില്‍ അവര്‍ നടപടി സ്വീകരിക്കും. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരമലയിലെ അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.