2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

എസ് ദുര്‍ഗ ഉപാധികളോടെ തിയേറ്ററുകളിലേക്ക്

ന്യൂഡല്‍ഹി: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. സെന്‍സര്‍ബോര്‍ഡിന്റെ പുനപരിശോധനാ സമിതിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.കർശന ഉപാധികളോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എസ് എന്ന അക്ഷരത്തിനുശേഷം മൂന്നു തവണ ഇംഗ്ലീഷിലെ എക്‌സ് എന്ന അക്ഷരം ഉപയോഗിക്കരുത് എന്നു പറഞ്ഞാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. 

ഇന്ത്യയില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.

വ്യക്തമായ കാരണം കാണിക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നേരത്തെ അനുമതി നിഷേധിച്ചത്. ഇതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി ചിത്രം സമര്‍പ്പിച്ചപ്പോള്‍ സെക്‌സി ദുര്‍ഗ എന്ന പേരു മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.