2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റഷ്യയുടെ അടുത്ത ലക്ഷ്യം ഇന്ത്യ, ബ്രസീല്‍ തെരഞ്ഞെടുപ്പുകള്‍: വെളിപ്പെടുത്തലുമായി ഓക്‌സ്ഫഡ് വിദഗ്ധന്‍

വാഷിങ്ടണ്‍: ഇന്ത്യയുടെയും ബ്രസീലിന്റെയും തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങളെ സ്വാധീനിച്ചേക്കുമെന്ന് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി സോഷ്യല്‍ മീഡിയാ വിദഗ്ധന്‍. യു.എസ് സാമാജികര്‍ക്കു മുമ്പിലാണ് ഫിലിപ്പ് എന്‍ ഹോവാര്‍ഡിന്റെ ആരോപണം.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമില്‍ വിദേശ ഇടപെടല്‍ എന്ന വിഷയത്തില്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ ഹിയറിങ് നടക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ആരോപണം അദ്ദേഹം വിശദീകരിച്ചിട്ടില്ല.

യു.എസിനെപ്പോലെ മാധ്യമങ്ങള്‍ പ്രൊഫഷണല്‍ അല്ലാത്ത ഇരുരാജ്യങ്ങളിലും ഇത് വലിയ അപകടം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഹംഗേറിയന്‍ മാധ്യമങ്ങളില്‍ ഇത്തരം ഇടപെടല്‍ ഉണ്ടായ കാര്യവും അദ്ദേഹം ഉദ്ധരിച്ചു.

2016 യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണം നിലനില്‍ക്കേയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. യു.എസിനെ വിട്ട് അടുത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഇന്ത്യ, ബ്രസീല്‍ രാജ്യങ്ങളിലേക്ക് റഷ്യ തിരിഞ്ഞുവെന്നാണ് ഹവാര്‍ഡിന്റെ വെളിപ്പെടുത്തല്‍.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.