2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

റഷ്യയ്ക്ക് റിയോ ഒളിംപിക്‌സ് നഷ്ടമായേക്കും

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ റഷ്യയ്ക്ക് വിലക്ക് വന്നേക്കും. ലോക ലഹരിവിരുദ്ധ ഏജന്‍സിയായ വാഡ (വേള്‍ഡ് ആന്റി ഡോപിംഗ് ഏജന്‍സി)യുടെ റിപ്പോര്‍ട്ടില്‍ 2014ലെ ശീതകാല ഗെയിംസില്‍ റഷ്യന്‍ അത്‌ലറ്റുകള്‍ ലഹരി മരുന്ന് ഉപയോഗിച്ചതായുള്ള ശാസ്ത്രീയ രേഖകള്‍ പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യയെ വിലക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. വാഡയുടെ കണ്ടെത്തല്‍ ഗൗരവമേറിയതാണെന്നാണ് ഒളിംപിക് കമ്മറ്റിയുടെ വിലയിരുത്തല്‍.

ഇതോടെ റിയോ ഒളിംപിക്‌സില്‍ നിന്നും റഷ്യയെ വിലക്കാനുള്ള സാധ്യതകള്‍ കൂടിയിരിക്കുകയാണ്. എന്നാല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചില്ലെന്ന് സ്വയം തെളിയിച്ചാല്‍ താരങ്ങള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാം എന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നിലപാട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.