2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഉത്തേജകം: ഏഴു റഷ്യന്‍ നീന്തല്‍ താരങ്ങള്‍ക്ക് വിലക്ക്

പാരിസ്: ഏഴു റഷ്യന്‍ നീന്തല്‍ താരങ്ങള്‍ക്ക് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്ക്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വിമിങ് വേള്‍ഡ് ഗവേണിങ് ബോഡി താരങ്ങളെ വിലക്കിയത്.

കഴിഞ്ഞ ദിവസം ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്ന റഷ്യന്‍ താരങ്ങളെ റിയോയില്‍ പങ്കെടുപ്പിക്കണോയെന്ന കാര്യം അതത് അസോസിയേഷനുകള്‍ക്ക് തീരുമാനിക്കാമെന്നു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിധിച്ചിരുന്നു. ഇത്തരത്തില്‍ ആദ്യ തീരുമാനമെടുക്കുന്ന അസോസിയേഷനാണ് ഫിന.

2012ല്‍ വെങ്കലം നേടിയ വ്‌ളാദിമിര്‍ മൊറോസോവ്, നികിത ലോബിന്റ്‌സേവ് (4-100 ഫ്രീസ്റ്റൈല്‍), മറ്റൊരു വെങ്കല ജേതാവായ യൂലിയ എഫിമോവ അടക്കമുള്ള ഏഴു പേര്‍ക്കാണ് വിലക്ക്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.