2018 June 17 Sunday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

രൂപയുടെ മൂല്യം രണ്ടര വര്‍ഷത്തെ വലിയ ഉയര്‍ച്ചയില്‍

ന്യൂഡല്‍ഹി: യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. ഡോളറിന് 63.44 രൂപ എന്ന നിരക്കിലാണിപ്പോള്‍ മൂല്യം. 2015 ജൂലൈ മുതലുള്ള രൂപയുടെ ഏറ്റവും മൂല്യ വര്‍ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

പൊതുവേ പ്രധാനപ്പെട്ട കറന്‍സികള്‍ക്കെതിരെ യു.എസ് ഡോളറിന്റെ മൂല്യം തകര്‍ന്ന അവസ്ഥയിലാണ്. ഇതാണ് ഇന്ത്യന്‍ രൂപയുടെ ഉയര്‍ച്ചയ്ക്കു കാരണം.

പുതുവര്‍ഷ ദിനത്തില്‍ 19 പൈസ നേട്ടത്തോടെ യു.എസ് ഡോളറിനെതിരെ 63.68 രൂപയെന്ന നിലയ്ക്ക് എത്തിയിരുന്നു. 20 പൈസ നേട്ടത്തില്‍ ഡോളറിന് 63.48 രൂപ എന്ന നിലയിലാണ് ഇന്ന് രൂപ ക്ലോസ് ചെയ്തത്.

മൂന്നു മാസത്തിനിടെ ഏറ്റവും വലിയ ഇടിവാണ് പ്രധാന കറന്‍സികള്‍ക്കെതിരെ യു.എസ് ഡോളര്‍ ഇന്നു നേരിട്ടത്. ബാങ്കുകള്‍ വഴിയും കയറ്റുമതിക്കാര്‍ വഴിയും അമേരിക്കന്‍ കറന്‍സിയുടെ വില്‍പ്പന വര്‍ധിച്ചതും രൂപയുടെ മൂല്യം ഉയര്‍ത്താന്‍ സഹായിച്ചുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.