2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച

മുംബൈ: രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെതിരെ 69.12 ആയാണ് മൂല്യമിടിഞ്ഞത്.വ്യാഴാഴ്ച മാത്രം മൂല്യത്തില്‍ 43 പൈസയുടെ കുറവാണുണ്ടായത്.

ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം ഇത്രയും ഇടിയാന്‍ കാരണമായത്.

ഇതിനുമുമ്പ് ജൂണ്‍ 28നാണ് രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കിലേക്കെത്തിയത്. അന്ന് ഒരു ഡോളറിന് 69.10 രൂപയായിരുന്നു.എന്നാല്‍ ആര്‍.ബി.ഐയുടെ ഇടപെടലിനെതുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തു.

ഈ വര്‍ഷം രൂപയുടെ മൂല്യം എട്ടു ശതമാനമാണ് കുറഞ്ഞത്. ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറന്‍സിയായി രൂപ മാറി. കഴിഞ്ഞവര്‍ഷത്തില്‍ നവംബര്‍ 24നാണ് രൂപയുടെ മൂല്യം ഏറ്റവും മോശമായത്. അന്ന് ഡോളറൊന്നിന് 68.86 രൂപയായിരുന്നു. 2013 ഓഗസ്റ്റ് 28ന് രൂപയുടെ മൂല്യം 68.82ലും എത്തി. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില വര്‍ധനവും സംഘര്‍ഷസാഹചര്യങ്ങളും അമേരിക്ക ചൈന വ്യാപാര യുദ്ധവും ഇടിവിന് ആക്കംകൂട്ടി. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തുനിന്ന് നിക്ഷേപം പിന്‍വലിക്കുന്നതും തിരിച്ചടിയായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.