2018 May 15 Tuesday

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു: 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ യു.എസ് ഡോളറിനെതിരെ 56 പൈസയുടെ ഇടിവ്. ഇതോടെ രൂപയുടെ മൂല്യം ഡോളറിന് 68.07 രൂപയായി. 16 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിപ്പോള്‍.

ജനുവരി 2017 നാണ് ഇതിനു മുന്‍പ് ഇത്രയും താഴ്ചയുണ്ടായത്. തിങ്കളാഴ്ച വരെ രൂപയുടെ മുല്യം ഡോളറിന് 67.51 രൂപയായിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ഓഹരി സൂചിക കൂടി ഇടിഞ്ഞിരുന്നു. ഇതു കൂടാതെയാണ് രൂപയുടെ മൂല്യവും ഇടിഞ്ഞുതാണത്. ഇന്ന് ഒരു ഘട്ടത്തില്‍ 68.13 വരെയായി രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.