2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

റണ്‍വേയിലെ ലൈറ്റിന് കേടുവരുത്തി, സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; എയര്‍ ഇന്ത്യയിലെയും സ്‌പൈസ് ജെറ്റിലെയും പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആഭ്യന്തര വ്യോമയാന നിരീക്ഷണ സമിതി മൂന്ന് പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ഒരു പൈലറ്റിനെയും സ്വകാര്യ കമ്പനിയായ സ്‌പൈസ് ജെറ്റിലെ രണ്ട് പൈലറ്റുമാരെയുമാണ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

എയര്‍ ഇന്ത്യയിലെ ഒരു കാബിന്‍ ക്രൂവിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയിലെ ലൈറ്റുകള്‍ക്ക് കേടുപാട് വരുത്തിയത്. കഴിഞ്ഞ ജൂലൈ രണ്ടിനാണ് സംഭവം.

ഇതേതുടര്‍ന്ന് വിമാനം പറത്തിയ ആരതി ഗുണശേഖരന്‍, സൗരഭ് ഗലിയ എന്നീ പൈലറ്റുമാരുടെ ഫ്‌ളൈയിംഗ് ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.