2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി ഹേമമാലിനിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ ഉദ്ഘാടനം യോഗി ആദിത്യനാഥ് നിര്‍വഹിച്ചു

 

മഥുര: ഉത്തര്‍പ്രദേശില്‍ നടിയും ബി.ജെ.പി നേതാവുമായ ഹേമാമാലിനിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ ഉദ്ഘാടനം ഒഴിഞ്ഞ കസേരകളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. ബോളിവുഡ് നടിയുടെ സാന്നിധ്യം ഉള്ളതിനാല്‍ വന്‍ജനാവലിയുണ്ടാവുമെന്നു കരുതിയെങ്കിലും സദസ്സില്‍ ആളുകള്‍ വളരെ കുറവായിരുന്നു. സദസ്സിന്റെ മുന്‍ ഭാഗത്ത് ഏതാനും മാധ്യമപ്രവര്‍ത്തകര്‍ മാത്രാണുണ്ടായിരുന്നത്. മഥുരയിലെ സിറ്റിങ് എം.പിയായ ഹേമാമിലിനിയെ മണ്ഡലം നിലനിര്‍ത്താനായി ഒരിക്കലൂടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നു ഉച്ചയ്ക്ക നടന്ന ചടങ്ങില്‍ അവര്‍ നാമനിര്‍ദേശപത്രിക നല്‍കുകയും ചെയ്തു.

 

 

 

അടുത്തിടെ യു.പിയിലെ തന്നെ ആഗ്രയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പരിപാടിയില്‍ ഒഴിഞ്ഞ കസേരകളുടെ ‘ആധിക്യം’ വന്‍ ചര്‍ച്ചയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.