2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

റോണോ റെക്കോര്‍ഡുകളെ സ്‌നേഹിച്ച കിങ്

മാഡ്രിഡ്: കൊമ്പന്‍മാര്‍ വാഴുന്ന ലോകഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് എന്നും രാജാവിന്റെ സ്ഥാനമാണ്.
ഇന്നലെ നടന്ന മത്സരത്തോടെ അത് വീണ്ടും തെളിഞ്ഞിരിക്കുന്നു. ഇന്നലത്തെ ഹാട്രിക്കോടെ ഒരുപിടി നേട്ടവും സ്വന്തമാക്കിയാണ് ക്രിസ്റ്റ്യാനോ മൈതാനം വിട്ടത്. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടിയ താരങ്ങളില്‍ ബാഴ്‌സലോണയുടെ മെസ്സിക്കൊപ്പമെത്താന്‍ ഇന്നലത്തെ ഹാട്രിക്കോടെ റൊണാള്‍ഡോയ്ക്കായി. ഇരുവരും എട്ട് തവണയാണ് ഹാട്രിക് നേടിയത്. ഈ സീസണിലെ ഗ്രൂപ്പ്ഘട്ടത്തില്‍ പി.എസ്.വിക്കെതിരേ ഹാട്രിക് നേടിയ മെസ്സി റൊണാള്‍ഡോയെ ഈ റെക്കോര്‍ഡില്‍ മറികടന്നിരുന്നു. ഇവര്‍ക്ക് പിന്നിലുള്ള അഡ്രിയാനോ, ഇന്‍സാഗി, മരിയോ ഗോമസ് എന്നിവര്‍ക്ക് മൂന്ന് ഹാട്രിക്കുകളാണുള്ളത്. റൊണാള്‍ഡോയുടെ കരിയറിലെ 52-ാം ഹാട്രിക്കാണ് അത്‌ലറ്റിക്കോയ്‌ക്കെതിരേ നേടിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ഒരുതവണയും പോര്‍ച്ചുഗല്ലിനൊപ്പം ആറു തവണയും റയല്‍ മാഡ്രിഡിനൊപ്പം 44 തവണയും ഹാട്രിക്ക് നേടിയ റൊണാള്‍ഡോയുടെ യുവന്റസിനൊപ്പമുള്ള ആദ്യ ഹാട്രിക്കായിരുന്നു ഇന്നലെ പിറന്നത്. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു ടീമിനെതിരേ ര@ണ്ടു തവണ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനാണ് റൊണാള്‍ഡോ. അത്‌ലറ്റികോ മാഡ്രിഡിനെതിരേ ഇത് ര@ണ്ടാം തവണയാണ് ക്രിസ്റ്റി ഹാട്രിക് നേടുന്നത്. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റോണാള്‍ഡോ ഒന്നാം സ്ഥാനത്താണുള്ളത്. 160 മത്സരങ്ങളില്‍ നിന്ന് 124 ഗോളാണ് ലീഗില്‍ താരം അടിച്ചെടുത്തത്. 106 ഗോള്‍ നേടിയ മെസ്സിയാണ് ര@ണ്ടാം സ്ഥാനത്ത്. ഇതില്‍ 63 തവണയും നോക്കൗട്ട് മത്സരങ്ങളിലാണ് റൊണാള്‍ഡോയുടെ നേട്ടം. 76 ചാംപ്യന്‍സ് ലീഗ് ഗോളിന്റെ ഭാഗമായ റൊണാള്‍ഡോയാണ് ലീഗിലെ അസിസ്റ്റിന്റെ റെക്കോര്‍ഡിലും മുന്നില്‍.

ചാംപ്യന്‍സ് ലീഗിലെ കൂടുതല്‍ ഹോം ഗോള്‍, കൂടുതല്‍ എവേ ഗോള്‍, ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ ഗോള്‍, ഫൈനലില്‍ കൂടുതല്‍ ഗോള്‍, കൂടുതല്‍ പെനാല്‍റ്റി, ഫ്രീ കിക്ക് ഗോള്‍, ഹെഡ്ഡറിലൂടെ കൂടുതല്‍ ഗോള്‍ തുടങ്ങിയ റെക്കോര്‍ഡുകളെല്ലാം റൊണാള്‍ഡോയുടെ പേരിലാണ്.

റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് കിരീടം നേടിയ റൊണാള്‍ഡോ ഇത്തവണ യുവന്റസിനൊപ്പം നാലാം കിരീടം നേടുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. എന്നും ഒരേ ഫോമില്‍ കളിക്കുന്ന ക്രിസ്റ്റ്യാനോക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.