
ബുക്കാറെസ്റ്റ്: പത്തുവയസ്സില്‍ കൂടുതല്‍ പ്രായമുള്ള എത്ര കുട്ടികളുണ്ടോ അത്രയും കുട്ടികള്‍ക്ക് രണ്ടു വര്‍ഷം എന്ന കണക്കില്‍ അത്രയും നേരത്തേ പെണ്ണുങ്ങള്‍ക്കു ജോലിയില്‍നിന്നു വിരമിക്കാം.
ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നതല്ല ഇത്. റൊമാനിയന്‍ പാര്‍ലമെന്റാണ് ഇത്തരമൊരു നിയമം പരിഗണിക്കാന്‍ പോകുന്നത്. ഇതു സംബന്ധിച്ച കരടുബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇനിയിതു പാസാക്കേണ്ട താമസമേയുള്ളു.
ഈ നിയമം പാസാകുമെന്നുറപ്പ്്. കാരണം, റൊമാനിയ കടുത്ത ജനസംഖ്യാ കുറവു നേരിടുകയാണ്. ജനന നിരക്കില്‍ വര്‍ഷത്തില്‍ രണ്ടുലക്ഷത്തിന്റെ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ പോയാല്‍ ഒരു കുഞ്ഞിക്കാലു കാണാന്‍ റൊമാനിയക്കാര്‍ കൊതിക്കേണ്ടിവരുമെന്ന അവസ്ഥയാണെന്നാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ മീഡിയാ മാക്സ് പറയുന്നത്.
ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കൊപ്പം മറ്റു കക്ഷികളും പെന്ഷന് നിയമഭേദഗതിക്ക് അനുകൂലമായി നിലപാടാണു സ്വ്ീകരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇതൊരു കൗതുകവാര്‍ത്തയായി തോ്ന്നാമെങ്കിലും റൊമാനിയക്കാര്ക്ക്് ഇതൊരു ഗുരതരപ്രശ്നമാണെന്നാണ് അവിടത്തെ വാര്‍ത്താ മാധ്യമങ്ങള്‍ പറയുന്നത്.