2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

രോഹിത് തിവാരിയുടെ മരണം: ഭാര്യ അപൂര്‍വ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് തിവാരിയുടെ മരണത്തില്‍ ഭാര്യ അപൂര്‍വ തിവാരി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 14 ദിവസത്തേക്കാണ് അപൂര്‍വ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ഡല്‍ഹി സകേത് കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡിക്കായി ഉത്തരവിട്ടത്.

ഏപ്രില്‍ 16നാണ് രോഹിത് തിവാരിയെ ബെഡ്‌റൂമില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ ഹൃദയാഘാതമെന്ന് വിലയിരുത്തിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോടെ കൊലപാതകമെന്ന് തെളിഞ്ഞു. അപൂര്‍വയെയും രണ്ട് വീട്ടു ജോലിക്കാരെയും പൊലിസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. രോഹിതിന്റെ അമ്മ ഉജ്ജ്വല നേരത്തെ തന്നെ മരുമകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. രോഹിതിന്റെ സ്വത്താണ് അപൂര്‍വയുടെ ലക്ഷ്യമെന്നും മകനും മരുമകളും നല്ല ബന്ധത്തിലല്ലായിരിന്നുവെന്നുമാണ് ഇവര്‍ പൊലിസിനെ അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.