2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോട്ടയത്ത് മോഷണശ്രമത്തിനിടെയെന്നു സംശയം, വീട്ടമ്മയെ തലക്കടിച്ചു കൊന്നു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

കോട്ടയം: കോട്ടയം വേളൂരില്‍ വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. വേളൂര്‍ പാറേപ്പാടം സ്വദേശിയായ ഷീബ സാലി(55) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാലിയെയും ഇവരെയും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.

വീട്ടിലെ പാചകവാതകസിലണ്ടര്‍ തുറന്നിട്ട നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ സംഭവം അല്‍പം മുന്‍പുമാത്രമാണ് പുറംലോകം അറിയുന്നത്.

സാലി ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലയാളികളെക്കുറിച്ച് ഇതുവരേ വിവരമൊന്നും ലഭിച്ചിട്ടില്ല. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.